ഒമാൻ : ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തമുണ്ടായെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മലയാളികളുടേത് അടക്കം നിരവധി കടകള്‍ കത്തി നശിച്ചു.എന്നാൽ ആൾ അപായം ഒന്നുമുണ്ടായില്ല.നിരവധി ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തി നശിച്ചു. പതിനാറിലേറെ കടകളാണ് കത്തിയത്.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
![]()
