റിയാദ് : രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി മഹത്മാ ഗാന്ധി അനുസ്മരണ ദിനം ആചരിച്ചു. ബുറൈദയിലെ ഒ ഐ സി സി ഓഫിസിൽ കൂടിയ യോഗത്തിൽ പ്രവർത്തകർ മഹാത്മജിയെ സ്മരിച്ചു. അനുസ്മരണ യോഗത്തിൽ ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദു റഹ്മാൻ തിരൂർ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, സജി ജോബ് തോമസ്, സക്കീർ പത്തറ, സുധീർ കായംകുളം, വിഷ്ണു, വെന്നിഷ് ചെറിയാൻ, അനസ് യു എസ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. രാജ്യത്ത് മത സൗഹാർദ്ധം സംരക്ഷിക്കാൻ വേണ്ടി വർഗീയ വാദിയുടെ കയ്യാൽ വധിക്കപ്പെട്ട ഗാന്ധിജിയുടെ ആശയങ്ങൾക്ക് വെറുപ്പും വിദ്വേഷവും പ്രചരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രസക്തിയുണ്ട് എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കാൻ വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടി കർമ്മ നിരതരായി പ്രവർത്തിക്കാൻ പ്രവർത്തകർ തയ്യറാകണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.
![]()
