ന്യൂഡൽഹി : ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. കാറിന്റെ പിന്നിലെ ചില്ല് തകർന്നു.ഇന്ന് ഉച്ചക്ക് ബംഗാളിൽ മാൾഡയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. രാഹുലിന് സുരക്ഷ ഒരുക്കേണ്ടത് ബംഗാൾ സർക്കാരാണ്. രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ ബംഗാൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും കോൺഗ്രസ് ആരോപിച്ചു.
സംഭവ സമയത്ത് കാറിൽ രാഹുൽ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. ബിഹാറിലെ കതിഹാറിൽനിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങു നടക്കുന്നതിനിടെയാണ് സംഭവം.
![]()
