റിയാദ്: സൗദി അറേബ്യയിലെ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി പ്രവേശനത്തിന് നിലവിലുണ്ടായിരുന്ന എൻട്രൻസ് പരീക്ഷ ഒഴിവാക്കി. ഇനി മുതൽ ഇത്തരം വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി പ്രവേശനം നടത്താൻ എൻട്രൻസ് പരീക്ഷ എഴുതേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് സൗദി കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി അഫേഴ്സ് ഈ വാർത്ത പുറത്ത് വിട്ടത്. ഇത് പ്രകാരം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റികളുടെ ഒഴിവിൽ അപേക്ഷിക്കുക മാത്രം മതിയാകും. സീറ്റൊഴിവിന് അനുസരിച്ച് ഇത്തരം വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഇതോടെ നിരവധി ഭിന്ന ശേഷിക്കാരായ വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി പഠനം എളുപ്പമാകും.
![]()
