റിയാദ് : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( 9 ജനുവരി 2024 ) വൈകിട്ട് 7:30 നു ബത്ത ഒ ഐ സി സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ വാർത്ത കുറിപ്പിൽ അറിയിച്ചു.
ജനാധിപത്യത്തിൽ പ്രതിപക്ഷ കക്ഷികൾ സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ സമരം ചെയ്യുന്നത് സ്വാഭാവികമാണ്.
അതിന്റെ പേരിൽ നേതാക്കളെ വീടുകളിൽ കയറി ക്രിമിനൽ പ്രതികളെ പോലെ അറസ്റ്റ് ചെയ്യുന്ന ആഭ്യന്തരവകുപ്പ് കൈകാര്യം ചെയുന്ന പിണറായി വിജയന്റെ ഭരണകൂട ഭീകരതക്കെതിരെ നടത്തുന്ന പ്രതിഷേധത്തിൽ ജനാധിപത്യ വിശ്വാസികൾ പങ്കെടുക്കണമെന്നു വാർത്ത കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
![]()
