റിയാദ് :”നിസ്വാർത്ഥ സേവനങ്ങളുമായി മൂന്നര പതിറ്റാണ്ടിലേക്ക് എന്ന ശീർഷകത്തിൽ റിയാദ് എക്സിറ്റ് 18 ദരത് മനാഹ് ഇസ്ത്തിറാഹയിൽ വെച്ച് സാർക്ക് വിന്റർ മീറ്റ് അപ്പ് കുടുംബസംഗമം സംഘടിപ്പിച്ചു.സലീം കെപി അദ്യക്ഷത വഹിച്ചു.സാർക്കിന്റെ പ്രാരംഭകാലത്തെയും നിലവിലുള്ള പ്രവർത്തനങ്ങളെയും കുറിച്ച് മുഖ്യ രക്ഷാധികാരികളായ പി എം ബഷീറും മീരാൻ സാഹിബും സബ്കമ്മറ്റി അംഗം അസൈനാർ പി യും വിശദീകരിച്ചു സംസാരിച്ചു.

മുനീർ വാഴക്കാട്, ബഷീർ ചുള്ളിക്കോട്, നസ്രു പുളിക്കൽ, അമീൻ, ഹുസ്നി ടികെ എന്നിവർ ആശംസകൾ അറിയിച്ചു, 2024 ലേക്കുള്ള വിപുലീകരിച്ച കമ്മിറ്റിയിൽ സലീം കെ പി പ്രസിഡന്റായും റിസ എൻ കെ ജനറൽ സെക്രട്ടറിയായും ഹനീഫ എ കെ ട്രഷറർ ആയും തിരഞ്ഞെടുത്തു.മുനാസ് സി,റിയാസ് പി, അദ്നാൻപി ടി , ഫസീഹ് പി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.ഷെഹീം മീരാൻ ഖിറാഅത്തും അൻവർ പുളിയന്തടൻ സ്വാഗതവും സയ്യിദ് മീരാൻ നന്ദിയും പറഞ്ഞു.
1992-ൽ റിയാദിൽ സിയാംകണ്ടം പ്രദേശത്തുക്കാരായ ഒരു കൂട്ടം പ്രവാസികൾ നാടിന്റെ ഉന്നമനത്തിനായും ജീവകാരുണ്യ നിസ്വാർത്ഥസേവന പ്രവർത്തനങ്ങൾ പ്രദേശത്ത് നടത്തിവരാനും രൂപീകരിച്ച സംഘടനയാണ് സിയാംകണ്ടം ഏരിയ റിലീഫ് കമ്മിറ്റി (സാർക്ക് )
![]()
