ന്യൂഡൽഹി: പ്രതിപക്ഷത്തെ കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് സാമ്പാർ മുന്നണി അനാവശ്യമാണെന്ന് മോദി പറഞ്ഞു. രാജ്യത്തു ബി.ജെ.പിക്ക് ബദൽ ഇല്ല. ഇത്തരത്തിലൊരു സാമ്പാർ മുന്നണി രാജ്യത്തിന് ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച മുഖാമുഖത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചുകൊണ്ട് പ്രതികരിച്ചത്. രാജ്യത്തിൻറെ വിലയേറിയ 30 വര്‍ഷങ്ങളെയാണ് ഈ സഖ്യ കക്ഷികൾ നശിപ്പിച്ചതെന്നും അഴിമതിയും സ്വജനപക്ഷപാതവും കാരണം രാജ്യത്തിന് വൻ നഷ്ടമാണ് ഇവർ ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. 2024 ലും രാജ്യത്തു ബി.ജെ.പി തന്നെ അധികാരത്തിൽ വരുമെന്നും കടുത്ത തീരുമാനങ്ങൾ എടുത്തു മുന്നോട്ട് പോകാൻ രാജ്യം സജ്ജമാണെന്നും നരേന്ദ്ര മോഡി പറഞ്ഞു.
![]()
