കോഴിക്കോട്: മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം എന്ന പ്രമേയത്തിൽ കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗം അന്തിമ രൂപം നൽകി.ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ജനുവരിയിൽ കൊണ്ടോട്ടിയിൽ നടക്കുന്ന മാപ്പിള സാഹിത്യ സെമിനാറോടു കൂടി ആരംഭിക്കും. ബുക്ക് ചലഞ്ച്, ജീവകാരുണ്യ പദ്ധതി, മാപ്പിള കലോത്സവം, സ്നേഹാദരം, കലാലയ സ്നേഹ ദൂത്, ശില്പശാല, സ്നേഹ സ്പർശം, കലാ ജാഥ, അവാർഡ് നൈറ്റ്, ഗുരു വന്ദനം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.
ജനുവരി 19 ന് കോഴിക്കോട് നടക്കുന്ന കുടുംബസംഗമം. ഇതിനു പുറമെ ഗൾഫ് നാടുകളിലും ലക്ഷ ദ്വീപ്പിലും പരിപാടികൾ നടക്കും. ലോഗോ പ്രകാശനം വിദേശ പ്രതിനിധികളായ
ആർ കെ അഹമ്മദ് സലാല (ഒമാൻ), ഗഫൂർ കൈപ്പ മംഗലം (ബഹറൈൻ) എന്നിവർക്ക് കൈമാറി കൊണ്ട് സംസ്ഥാന ട്രഷറർ ചാലോടൻ രാജീവൻ നിർവഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞു.
ചീഫ് കോ ഓർഡിനേറ്റർ മുഹമ്മദലി കാസർഗോഡ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിൽവർ ജൂബിലി സംഘാടകസമിതി വർക്കിംഗ് കൺവീനർ പി വി ഹസീബ് റഹ്മാൻ കരട് രേഖ അവതരിപ്പിച്ചു.സംസ്ഥാന ഭാരവാഹികളായ റഷീദ് കുമരനല്ലൂർ, ഇഷ്റത്ത് സബ, ജിൽസിയ ടീച്ചർ, നൗഷാദ് വടകര, ഇല്യാസ് മണ്ണാർക്കാട്, ലക്ഷദ്വീപ് പ്രതിനിധി എം.കെ.നിയമത്തുള്ള
സമീർ കുഞ്ഞിപള്ളി (ഒമാൻ), അബ്ദുറഹ്മാൻ കള്ളിത്തോടി ( ചാരിറ്റി വിങ്ങ് സംസ്ഥാന ജനറൽ കൺവീനർ),ജില്ല പ്രസിഡന്റ് സെക്രട്ടറിമാരായ
എം കെ അഷ്റഫ് വാണിമേൽ, ലുഖ്മാൻ അരീക്കോട്, അബ്ദുല്ല പടന്ന, സിറാജ് കൊച്ചി, സിയാദ് തന്മനം, സാമുവൽ പ്രേംകുമാർ, അബ്ദുല്ല മാസ്റ്റർ മുട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
![]()
