തിരുവനന്തപുരം: മന്ത്രിസഭയിലെ മാറ്റത്തിന് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചു. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിന് മുൻപായാണ് ഇരുവരും മുഖ്യമന്ത്രിയെ കണ്ടു രാജി കത്ത് കൈമാറിയത്. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയും.
നേരത്തെ നിശ്ചയിച്ച ഇടതു മുമുന്നണിയിലെ ധാരണ പ്രകാരം ഇരുവർക്കും പകരമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. പുതിയ മന്ത്രിമാരുടെ 29 ന് സത്യപ്രതിജ്ഞ ചെയ്യും
![]()
