കൊച്ചി :ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ 120 (ബി) എന്ന ഗുരുതര വകുപ്പ് പ്രകാരം കുറുപ്പംപടി പൊലീസ് കേസെടുത്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ.വിനീത വി.ജി ഒറ്റയ്ക്കായിരിക്കല്ല ഈ കേസിൽ ജയിലിൽ പോകുന്നത്,മുഴുവൻ സഹപ്രവർത്തകരും അറസ്റ്റ് കൈവരിക്കുമെന്നും തങ്ങൾ ഡ്യൂട്ടിയിട്ട മാധ്യമപ്രവർത്തകയ്ക്ക് സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്താൻ സാധിക്കുന്നില്ലെങ്കിൽ തങ്ങൾ ഇത് അടച്ചുപൂട്ടുമെന്നും ചീഫ് എഡിറ്റർ ട്വന്റിഫോർ ലൈവിൽ പറഞ്ഞു.
തൊഴിലെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് മേലാണ് വാളെടുത്തിരിക്കുന്നതെന്ന് ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും ചീഫ് എഡിറ്റർ ആവശ്യപ്പെട്ടു.
![]()
