റിയാദ്: റിയാദിലെ പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമായ യാര ഇൻറർനാഷനൽ സ്കൂൾ ഇരുപതാമത് വാർഷികം ആഘോഷിച്ചു.വാര്‍ഷികാഘോഷം സി.ഇ.ഒ ഖാലിദ് അൽ ഇദ്രീസ് ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി ഹബീബുറഹ്മാൻ മുഖ്യാതിഥിയായിരുന്നു.സ്ഥാപക പ്രിൻസിപ്പൽ ആസിമ സലിം സ്വാഗതം പറഞ്ഞു.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികളിൽ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.
സ്തുത്യർഹമായ സേവനം കാഴ്ചവെച്ച അധ്യാപകരെയും അനധ്യാപകരെയും സ്വർണനാണയങ്ങൾ നൽകി ആദരിച്ചു
![]()
