റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ(GKPA) 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. റോയൽ സ്പൈസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും സംഘടനാ രക്ഷാധികാരിയുമായ ഗഫൂർ കൊയിലാണ്ടി ജി കെ പി എ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ മജീദ് പൂളക്കാടിക്ക് കലണ്ടർ നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ സെക്രട്ടറി രാജേഷ് ഉണ്ണിയാട്ട്, രക്ഷാധികാരി നിഹാസ് പാനൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്, ബൈജു ആൻഡ്രൂസ്, അഷ്റഫ് പള്ളിക്കൽ, ഷാനവാസ് വെംബ്ലി, അനീഷ് കെ ടി എന്നിവർ പങ്കെടുത്തു.
![]()
