വത്തിക്കാൻ: ‘ഈ ക്രിസ്തുമസ് വേദനയുടെയും വിലാപത്തിന്റെയുമാണെന്നു’ പോപ് ഫ്രാൻസിസ്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളിൽ വിലപിച്ചാണ് പോപ് വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഇങ്ങനെ പറഞ്ഞത്. ലോകത്തു ഒരു രാജ്യം വേദനയിലും വിലാപത്തിലും കഴിയുമ്പോൾ വിശ്വാസികളുടെ ആഘോഷമായ ക്രിസ്തുമസ് ആ വേദനയിലും വിലാപത്തിലും കൂടെയാണ് കടന്നു പോകുന്നത്. ഇത് വിശ്വാസികളെന്ന നിലയിൽ നമ്മെ വേദനിപ്പിക്കേണ്ടതാണെന്നും ഗാസയിലെ സഹോദരങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയുമാണ് വിശ്വാസി സമൂഹം ചെയ്യേണ്ടതെന്നും പോപ് ഉണർത്തി. ഗാസക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ നമുക്കാകണം. കൂടാതെ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും ഇരു ഭാഗത്തും ബന്ദികളായി കഴിയുന്നവരെ വിട്ടയക്കണമെന്നും പോപ് ഫ്രാൻസിസ് പറഞ്ഞു. ഇസ്രായേൽ ഫലസ്തീൻ വിഷയത്തിൽ ഇതിനു മുൻപും പ്രതികരണങ്ങളുമായി പോപ് രംഗത്ത് വന്നിരുന്നു.
![]()
