തിരുവനന്തപുരം :ശബരിമല വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവ്.എരുമേലി സൗത്ത്,മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്.പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താൽപര്യം പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശുപാർശയെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.സാമൂഹികനീതി ഉറപ്പാക്കുംവിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്.
![]()
