ഇസ്രായേൽ: യുദ്ധ തടവുകാരായി ഹമാസ് പിടിച്ച ഇസ്രായേൽ സൈനികരെ തങ്ങൾ തന്നെ അബദ്ധത്തിൽ വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രായേൽ സൈനിക തലവൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മൂന്നു സൈനികരെയാണ് ഇസ്രായേൽ സൈന്യം തന്നെ വധിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം നടക്കുന്നതിനിടയിലാണ് സൈനിക തലവന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള വാർത്ത സമ്മേളന വാർത്ത പുറത്തു വന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ നടപടികൾ എടുക്കുമെന്നും സൈനിക തലവൻ യോഗ് ഗാലൻഡ് പറഞ്ഞു.
കൊല ചെയ്യപ്പെട്ട മൂന്നു ഇസ്രായേൽ സൈനികരും സഹായം അഭ്യർത്ഥിച്ചു ഹീബ്രു ഭാഷയിൽ അകലെയുള്ള ഇസ്രായേൽ സൈന്യത്തോട് സഹായം തേടുകയായിരുന്നു. എന്നാൽ അവർ ഹമാസിന്റെ പോരാളികളാണ് എന്ന് കരുതി സൈന്യം നിറയൊഴിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്ന്വേഷണത്തിൽ സൈന്യത്തിന്റെ ഭാഗത്തു നിന്നുള്ള പ്രോട്ടോക്കോൾ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിക്ഷേധം തുടങ്ങിയത്.സഹിക്കാൻ കഴിയാത്ത ദുരന്തം എന്നാണു ഇസ്രായേൽ പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിച്ചത്.
![]()
