ഗാസ : ഇസ്രായേൽ ഫലസ്തീൻ കരയുദ്ധത്തിൽ കൊലചെയ്യപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 121 ആയതായി ഉദ്യോഗിക കണക്കുകൾ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കണക്ക് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടത്. ഹമാസിനെതിരെ കരയുദ്ധം ആരംഭിച്ചത് മുതൽ ഇന്നലെ വരെ കൊലചെയ്യപ്പെട്ട തങ്ങളുടെ സൈനികർ 121 പേരായതായി ഐ.ഡി.എഫ് ന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മാസ്റ്റർ സെർജന്റ് ജോസഫ് അവ്നർ ഡോറൻ (26), സെർജന്റ് മേജർ ഷാലേവ് സാൾട്ട്സ്മാൻ (24) എന്നിവരാണ് ഇന്നലെ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടി നിർത്തലും സമാദാന ശ്രമങ്ങളും നടക്കുന്നതിനിടയിലും ഇരു ഭാഗത്തും നിരവധിപേരാണ് കൊലചെയ്യപെടുന്നത്. ഗാസയുടെ വിവിധ ഇടങ്ങളിൽ ശക്തമായ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസവും നടന്നത്. കുരുന്നുകൾ ഉൾപ്പെടെ നിരവധിപേർ ഇതിൽ കൊലചെയ്യപ്പെട്ടതായി ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
![]()
