ആലപ്പുഴ : ദേശീയ പാത വികസനവുമായി ബന്ധപെട്ടു കായംകുളത്ത് ഉയര പാതയുടെ ആവശ്യകത അറിയാമെന്നും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവകേരള സദസുമായി ബന്ധപെട്ടു മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ആണ് ഇങ്ങനെ പറഞ്ഞത്.
ഉയര പാത ആവശ്യം എല്ലായിടത്തുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് ഏറ്റവും പ്രധാനം. കായംകുളത്തിന്റെ കാര്യത്തില്‍ എങ്ങനെയാണെന്ന് നോക്കാമെന്നും ചര്‍ച്ചകള്‍ തുടരാമെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്തെ ദേശിയപാതയുടെ രൂപരേഖ ദേശിയപാത അതോറിറ്റി തങ്ങളെ കാണിച്ചില്ലെന്നും നിഷേധാത്മക സമീപനമാണ് അതോറിറ്റി സ്വീകരിക്കുന്നതെന്നുമുള്ള ജനപ്രതിനിധികളുടെ ആരോപണം മുഖ്യമന്ത്രി തള്ളിയത്. എം എൽ എ യുടെയും എം പി യുടെയും ഇതുവരെ ഹൈവേ സമരസമിതിയുടെ ആരോപണം ശരിവെക്കുന്നു. പൊതുവില്‍ ദേശിയപാത അതോറിറ്റിയും കേന്ദ്രമന്ത്രി നിഥിന് ഗഡ്ക്കരിയും നല്ല സമീപനമാണ് സ്വീകരിക്കുന്നത്. ചിലയിടങ്ങളില്‍ ചില പ്രശ്നങ്ങളുണ്ട് എന്നു കരുതി നിഷേധ സമീപനമാണുള്ളത് എന്ന് പറയാന്‍ കഴിയില്ലന്നും പൊതുവായ സമീപനം എങ്ങനെയാണ് എന്നതാണ് പ്രസ്ക്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]()
