കോഴിക്കോട്: എസ് എഫ് ഐ പ്രതിഷേധത്തിനിടയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലെത്തി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ കേരളത്തിലെ സര്‍വകലാശാല ക്യാംപസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്എഫ്ഐ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ക്യാംപസിനു പുറത്ത് ദേശീയപാതയ്ക്കരികിൽ അൻപതോളം എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
റോഡിൽ കിടന്ന് പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നതിനാൽ ഗവർണർ കടന്നുപോകുന്ന ഭാഗത്തേക്ക് ഇവര്‍ക്ക് എത്താനായില്ല. പ്രവർത്തകർ ‘ഗവര്‍ണര്‍ ഗോ ബാക്ക്’ വിളികളുമായി കുത്തിയിരുന്ന പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
![]()
