റിയാദ്: 2030ൽ റിയാദിൽ നടക്കുന്ന എക്സ്പോ 2030 നോടനുബന്ധിച്ച് സൗദി അറേബ്യയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ആഗോള പ്രദർശനത്തോടനുബന്ധിച്ച് രാജ്യം സൃഷ്ടിക്കുന്ന തൊഴിലുകളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിൽ 1,000 ഹോട്ടൽ മുറികളുമായി ബന്ധപ്പെട്ട ജോലികളും ഉൾപ്പെടുന്നു.
ബുധനാഴ്ച റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ആദ്യത്തെ ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ (ജി.എൽ.എം.സി)” തൊഴിൽ വിപണിയിലെ ത്വരിതഗതിയിലുള്ള പുരോഗതി” എന്ന തലക്കെട്ടിലുള്ള മന്ത്രിതല ടേബിൾ ടോക്കിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
2019 ലാണ് ദേശീയ വിനോദ സഞ്ചാര പദ്ധതികൾ ആരംഭിക്കുന്നത്. ഈ മേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) മൂന്ന് ശതമാനത്തിൽ നിന്ന് 2030-ഓടെ അത് 10 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് അൽ-ഖത്തീബ് പറഞ്ഞു.
യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) എക്സിക്യൂട്ടീവ് കൗൺസിലിന്റെ സൗദി അറേബ്യയിൽ വരാനിരിക്കുന്ന പൊതു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതും മന്ത്രി സമ്മേളനത്തിൽ അറിയിച്ചു.
2030 ഓടെ ലോകജനസംഖ്യ 8.5 ബില്യണിലെത്തുമെന്നും, വ്യാപാരം, ഉൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട് തൊഴിൽ വിപണി ഉൾപ്പെടെ നിരവധി മേഖലക്ക് ഡിജിറ്റലൈസേഷൻ പ്രക്രിയ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര മേഖല ആഗോളതലത്തിൽ തൊഴിൽ വിപണിയിൽ 10 ശതമാനം തൊഴിലവസരങ്ങൾ നൽകുന്നുണ്ടെന്നും ഭാവിയിലെ വളർച്ചയ്ക്കുള്ള പ്രധാന മേഖലകളിലൊന്നാണിതെന്നും അൽ ഖത്തീബ് പറഞ്ഞു. നാം സഞ്ചരിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംസ്കാരങ്ങൾ പങ്കിടുന്നതിൽ അടിസ്ഥാനപരവും സുപ്രധാനവുമായ പങ്ക് വഹിക്കുന്നതിനാൽ ഈ മേഖലയിൽ മാനവ വിഭവ ശേഷി നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു.
![]()
