ജിദ്ദ:ഡിസംബർ 22 വരെ നീണ്ടു നിൽക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്ബാളിന് ജിദ്ദയിൽ ചൊവ്വാഴ്ച തുടക്കം കുറിക്കും.ലോക മത്സരത്തിലേക്ക് വിവിധ ഭൂഖണ്ഡങ്ങളി നിന്ന് ഏഴ് ടീമുകളാണ് മാറ്റുരക്കാനെത്തുന്നത്.ജിദ്ദ അന്തരാഷ്ട്ര വിമാന താവളത്തിൽ കളിക്കാരെയും ആരാധകരെയും വരവേൽക്കാൻ ഏഴ് ക്ലബുളുടെ ഔദ്യോഗിക നിറങ്ങളും മുദ്രകളുമായി സ്വാഗത ബോർഡുകൾ ആഗമന ഹാളിൽ നിറഞ്ഞു കഴിഞ്ഞു.ലോകകപ്പിൽ പങ്കെടുക്കുന്ന ടീഫുട്ബാൾ ടീമുകളെയും ആരാധകരെയും സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജിദ്ദ എയർപോർട്ട് സി.ഇ.ഒ അയ്മൻ ബിൻ അബ്ദുൽ അസീസ് വ്യക്തമാക്കി.സൗദി റോഷൻ ലീഗ് ചാമ്പ്യന്മാരായ അൽ-ഇത്തിഹാദ്,യു.കെയിലെ മാഞ്ചസ്റ്റർ സിറ്റി, ജപ്പാനിലെ ഉറവ,ഈജിപ്തിലെ അൽ-അഹ്ലി, മെക്സികൊയിലെ ലിയോൺ,ബ്രസീലിലെ ഫ്ലുമിനെൻസ്, ന്യൂസിലൻഡിലെ ഓക്ക്ലൻഡ് സിറ്റി എന്നീ ഏഴു ടീമുകൾക്കാണ് മത്സരിക്കാൻ യോഗ്യത ലഭിച്ചിട്ടുള്ളത്.ആദ്യ മത്സരം അൽ-ഇത്തിഹാദും ഓക്ലൻഡ് സിറ്റിയും തമ്മിലായിരിക്കും.കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയം എന്നിവയാണ് വേദിയാവുക.
ഡിസംബർ 22- നാണ് ഫൈനൽ മത്സരം.
![]()
