തിരുവനന്തപുരം:യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ റുവൈസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി.
റുവൈസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതന്റെ കസ്റ്റഡി ആവശ്യപ്പെടുന്നതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിത്. കൂടാതെ സെഷൻസ് കോടതിയാണ് വിചാരണ നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 14 ദിവസത്തേക്കാണ് റുവൈസിനെ റിമാന്റ് ചെയ്തിരിക്കുന്നത്.
![]()
