തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സ്ഥാനമേല്‍ക്കുമെന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.കെ ചന്ദ്രശേഖര റാവുവിന്റെ ബി ആര് എസി നെ തകര്‍ത്ത് തരിപ്പണമാക്കി 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ വിജയക്കൊടി പാറിച്ചത്.
വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ റെഡ്ഡി തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ ജനകീയ മുഖമായി മാറി.
സ്കൂള്‍ പഠനകാലത്ത് എ ബി വി പി യുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു രേവന്ത് റെഡ്ഡി. പിന്നീട് സംഘ്പരിവാര്‍ ആശയം വിട്ട് തെലുങ്കുദേശം പാര്‍ട്ടിയിലേക്കും പിന്നീട് കോണ്‍ഗ്രസിലേക്ക് ചേക്കേറി. 2009, 2014 വര്‍ഷങ്ങളില്‍ രണ്ടു തവണ ടിഡിപി ടിക്കറ്റില്‍ ആന്ധ്ര നിയമസഭയിലെത്തിയിട്ടുണ്ട്. 2017ല്‍ കോണ്‍ഗ്രസിലെത്തി. അടുത്ത വര്‍ഷം കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിച്ചു ജയിച്ചു. തെലങ്കാന രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി രാഷ്ട്രീയ വിദഗ്ധര്‍ ഇതിനെ വിലയിരുത്തിയിരുന്നു. 2019ല്‍ മല്‍കാജ്ഗിരി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം പാര്‍ലമെന്റിലുമെത്തി.
![]()
