മനാമ :2024 – 2025 വർഷത്തേക്കുള്ള കെ എം സി സി മെമ്പർഷിപ്പ് ക്യാമ്പയിനിൽ പുത്തൻ ആവേശത്തോടെ ഏരിയ കമ്മിറ്റികൾ സജീവമായി.2023 ഡിസംബർ 1 ന് ആരംഭിച്ച് 2024 ജനുവരി 15 ന് അവസാനിക്കുന്ന കെ എം സി സി ബഹ്റൈൻ മെമ്പർഷിപ്പ് ക്യാമ്പയിനിൽ ബഹ്റൈനിലെ എല്ലാ മേഖലകളിലെയും ഏരിയ കമ്മിറ്റികൾ തങ്ങളുടെ പ്രവർത്തകന്മാരെ നേരിൽ സന്ദർശിച്ച് മെമ്പർഷിപ്പ് നൽകുന്ന ഊർജ്ജ്സ്വലമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്.
വിവിധ ഏരിയകളിലെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിച്ചു.
ഈസ്റ്റ് റഫ ഏരിയയിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, വെസ്റ്റ് റഫ ഏരിയയിൽ കെ എം സി സി മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ,ഹൂറ – ഗുദൈബിയ ഏരിയയിൽ കെ എം സി സി സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി കെ പി മുസ്തഫ, ഹിദ്ദ് – അറാദ് -ഗലാലി ഏരിയയിൽ സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ, മുഹറഖ്, ബുദയ്യ തുടങ്ങിയ ഏരിയകളിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കരയും, സിത്ര ഏരിയയിൽ പ്രസിഡന്റ് അസീസ് മൂയിപോത്തും, ഇസാടൗ ൺ ഏരിയയിൽ ജനറൽ സെക്രട്ടറി റാഷിദ് പുത്തലത്തും, ജിദ് ഹഫ്സ് ഏരിയയിൽ മുൻ ഏരിയ പ്രസിഡന്റ് അബ്ദുള്ള സാഹിബും ഏരിയകളിൽ മെമ്പർഷിപ്പ് നൽകി തുടക്കം കുറിച്ചു.
![]()
