കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും നാസ സന്ദർശനത്തിനായി പോയ ഇന്ത്യൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥി പ്രജോപ് ജെബാസ് ഒടുവിൽ തന്റെ ശാസ്ത്ര രംഗത്തെയും മോഹങ്ങൾ ബാക്കിയാക്കി മരണത്തിനു കീഴടങ്ങി.
കുവൈത്ത് ഇന്ത്യൻ സെൻട്രൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജോപും അറുപത് വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം നാസ സന്ദർശനത്തിനായി കഴിഞ്ഞ മാസമാണ് അമേരിക്കയിലെക്ക് പോയത്.
ഒർലാൻഡോയിലെ താമസിച്ചിരുന്ന ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ വീണു അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന പ്രജോപ് ഇന്ന് പുലർച്ചയോടെയാണ് മരണമടഞ്ഞത്.
വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇത്രയും ദിവസം പ്രജോപ് ആശുപത്രിയിൽ കഴിഞ്ഞത്.ഇതെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്റെ രക്ഷിതാക്കൾ അമേരിക്കയിലേക്ക് പോയിരുന്നു.തമിഴ്നാട് തീവനെൽവേലി രാധാപുരം താലൂക്കിലെ കല്ലികുളം സ്വദേശിയാണ് പ്രജോപ്.
![]()
