ഉത്തരകാശി: 11 ദിവസങ്ങൾക്ക് മുൻപ് തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇന്ന് ഉച്ചയോടെ പൂർത്തിയാകും. ഉച്ചക്ക് മൂന്നു മണിയോടുകൂടി 41 തൊഴിലാളികളെയും പുറത്തെത്തിക്കാൻ കഴിയും വിധത്തിലുള്ള എല്ലാ സംവിധാനങ്ങളും റെഡി ആയതായി ഇതിനു നേതൃത്വം നൽകുന്നവർ പറഞ്ഞു. ദിവസങ്ങളായി തുടരുന്ന രക്ഷാപ്രവർത്തനം ഇന്ന് അവസാനിപ്പിച്ച് ഇവരെ പുറത്തെത്തിക്കും. ഇവരുടെ അടുത്ത് എത്തുന്നതിനു തടസമായിരുന്ന ഇരുമ്പ് പാളികൾ ഏറെക്കുറെ മുറിച്ചുമാറ്റിയിട്ടുണ്ട്. അവസാന ഇരുമ്പ് പാളി മുറിച്ചു മാറ്റുന്നതിനിടയിൽ യന്ത്രത്തിന് പറ്റിയ കേടുപാട് തീർത്തിട്ടുണ്ട്. ഉച്ചക്ക് ആരംഭിക്കുന്ന രക്ഷാപ്രവർത്തനത്തനം മൂന്നുമണിയോട് കൂടി തൊഴിലാളികളുടെ അടുത്തെത്തും. തുടർന്ന് അവരെ ഓരോരുത്തരെയായി പുറത്തുകൊണ്ടുവരും. ഇവർക്ക് ആവശ്യമായ ചികിത്സക്ക് 15 ഓളം വിദഗ്ദ്ധ ഡോക്ടർമാർ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു. താത്കാലില ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്. ആംബുലൻസുകളും ഹെലികോപ്റ്ററും സജ്ജമാക്കി രാജ്യം കാത്തിരിക്കുകയാണ്. 11 ദിവസത്തെ ജീവന്മരണ പോരാട്ടത്തിൽ നിന്ന് രക്ഷ നേടിയവരെ ഒരുനോക്ക് കാണാൻ.
![]()
