ശബരിമല: ശബരിമല സന്ദർശനത്തിന് എത്തിയ ആറു വയസ്സുകാരി കുഞ്ഞു ഭക്തക്ക് പാമ്പ് കടിയേറ്റു. ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ വെച്ചാണ് പാമ്പ് കടിയേറ്റത്. വ്യാഴഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് ശബരിമല സന്ദർശനത്തിന് എത്തിയതായിരുന്നു കുഞ്ഞു ഭക്ത. ആന്റി സ്നേക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നു ആശുപത്രി അധികൃതർ പറഞ്ഞു. ശബരിമല നട തുറന്നു ദിവസങ്ങൾക്കകം പാമ്പ് കടിയേൽക്കുന്ന രണ്ടാമത്തെ ഭക്തയാണ് ഈ ആറു വയസ്സുകാരി.
![]()
