മുംബൈ: ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി. ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ചുറിയോടെയാണ് കോഹ്ലി സച്ചിനെ പിന്നിലാക്കി ഒന്നാമനായത്.
വാങ്കെഡെയിൽ നടക്കുന്ന മത്സരത്തിൽ 106 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. 279 ഇന്നിങ്സിൽ നിന്നുമാണ് 50 സെഞ്ചുറിയെന്ന മാജിക്കൽ നമ്പറിൽ കോഹ്ലിയെത്തിയത്. മറുഭാഗത്ത് 452 ഇന്നിങ്സ് കളിച്ചുകൊണ്ടാണ് സച്ചിൻ ടെണ്ടുൽക്കർ 49 സെഞ്ചുറി നേടിയത്.
ഏകദിന സെഞ്ച്വറിയിൻ തന്റെ റെക്കോർഡ് ഭേദിക്കാൻ ഉടൻ തന്നെ സാധിക്കട്ടെയെന്ന് സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇന്ന് ആ സച്ചിനെ സാക്ഷി നിർത്തിയാണ് കോഹ്ലി തന്റെ റെക്കോർഡ് കരസ്ഥമാക്കിയത്.
![]()
