റിയാദ് :കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ മൈത്രിയുടെ വാർഷികാഘോഷത്തിൽ മുഖ്യ അതിഥിയായി റിയാദിൽ എത്തിയ എ എം ആരിഫ് എം പി ഇന്ത്യൻ സ്ഥാനപതി ഡോ.സുഹൈൽ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രവാസികളുടെ നിരവധി വിഷയങ്ങൾ എം പി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി.
സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ട് വിമാന സര്‍വിസ് ആവശ്യമാണ്.എംബസിയിലെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് കൂടുതൽ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിന് ആവ്യമായ നടപടി സ്വീകരിക്കണം,സൗദിയിൽ നടക്കേണ്ട ലോക കേരള സഭ അടക്കം ചർച്ചയിൽ വന്നു.വിമാന സർവീസ് ആവശ്യം മുൻ നിർത്തി കേന്ദ്ര വ്യോമയാന മന്ത്രിക്ക് എം പി കത്തയച്ചിട്ടുണ്ട്.ഈ വിഷയത്തിൽ നയതന്ത്രതലത്തിൽ ആവശ്യമായ ഇടപെടൽ നടത്താമെന്നു സ്ഥാനപതി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ഏ എം ആരിഫ് എം പി.പറഞ്ഞു.
ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ‘പ്രവാസി പരിചയ്’ വാരാഘോഷം,റിയാദ് സീസൺ, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം എന്നിവയാണ് ലോക കേരള സഭ സൗദിയില്‍ നടത്തുന്നതിനുള്ള അനുമതി നേടലിന് തടസ്സമായതെന്ന് വ്യക്തമാക്കിയ സ്ഥാനപതി സാഹചര്യം അനുകൂലമായാൽ സര്‍വാത്മന കേരള സർക്കാരിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി.
സ്ഥാനപതിക്കൊപ്പം ഡി സി എം അബു മേത്തൻ ജോർജ്ജ്, കമ്മ്യൂണിററി വെൽഫെയർ ഓഫീസർ മൊയിൻ അക്തർ, സെക്കന്റ് സെക്രട്ടറി മീന എന്നിവരും സന്നിഹിതരായിരുന്നു. മൈത്രി ഭാരവാഹികളായ ഷിഹാബ് കൊട്ടുകാട്,ഷംനാദ് കരുനാഗപ്പളളി,റഹ്മാൻ മുനമ്പത്ത്, നിസാർ പള്ളിക്കശ്ശേരിൽ,മുഹമ്മദ് സാദിഖ് എന്നിരും പങ്കെടുത്തു
![]()
