റിയാദ്:കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ സ്ഥാപക നേതാവ് അലവി നരിപറ്റ,മുൻ ഭാരവാഹികളും ഗായകരുമായ മൂസ പട്ട,സക്കീർ മണ്ണാർമല എന്നിവർക് സ്വീകരണവും ഗാന സന്ധ്യയും.സംഘടിപ്പിച്ചു.
14 വർഷത്തിന് മുൻപ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോയ അലവി നരിപറ്റ കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ ട്രഷറർ,ചാരിറ്റി വിംഗ് സംസ്ഥാന വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 2001 ൽ റിയാദിൽ അക്കാദമി സ്ഥാപിച്ചത്.ചടങ്ങിന് പ്രസിഡന്റ് ജലീൽ തിരൂർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇസ്മായിൽ കരോളം സ്വാഗതം പറഞ്ഞു.
മാപ്പിള കലകളെയും,എല്ലാവിധ കലാകാരന്മാരെയും ഒട്ടേറെ പ്രോത്സാഹിപ്പിക്കുകയും, വാരാന്ത്യങ്ങളിൽ ഒത്തുകൂടാൻ തന്റെ വീട്ടിൽ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു വ്യക്തിയായിരുന്നു അദ്ദേഹമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇസ്മായിൽ കണ്ണൂർ പറഞ്ഞു.
സീനിയർ ഗായകനും,തബലിസ്റ്റുമായ ഇബ്രാഹിം സി പി വെളിയംങ്കോട് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
റിയാദിലെ സ്റ്റേജുകളിൽ നിറസാന്നിധ്യമായിരുന്ന ഗായകൻ മൂസ പട്ടയെ കൈരളി റിയാദ് റിപ്പോർട്ടർ ഷെമീർ ബാബുവും,സക്കീർ മണ്ണാർമലയെ റിയാദിലെ ആദ്യകാല കലാ സംഘടനയായ നൈറ്റിംഗൽ പ്രസിഡന്റ് അലവി മഞ്ചേരിയും പൊന്നാട അണിയിച്ചു ആദരിച്ചു.
അസൈനാർ വണ്ടൂർ, കബീർ കാടൻസ്, പി സി മജീദ്,സലാം പാലക്കാട്,മജീദ് പതിന്നാറുങ്ങൽ(ന്യൂസ് 16 ),ഹംസ നാദം,ജാഫർ കല്ലടിക്കോട് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് പ്രമുഖ മാപ്പിള പാട്ട് ഗായിക ഹസീന കൊടുവള്ളി നയിച്ച ഗാനമേളയിൽ സത്താർ മാവൂർ,തസ്നിം റിയാസ്,ഷെമീർ ബാബു ഫറോക്ക്,അക്ഷയ് സുധീർ,മുഹമ്മദ് ഇഷാൻ മനാഫ്, ഹസ്ന സലാം,മനാഫ് ബേപ്പൂർ,അഞ്ജലി സുധീർ,ഷെമീറ കാടൻസ്,ഫിദ കബീർ,മസൂദ് കണ്ണൂർ, മനാഫ് പാടൂർ,ഫഹീമ കബീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു
ഷംസീർ അട്ടപ്പാടി, അൻസാർ മഞ്ചേരി പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
മുനീർ കുനിയിൽ അവതാരകനായിരുന്നു
![]()
