കണ്ണൂര്‍: കണ്ണൂർ വനാതിർത്തിയിൽ ഇന്ന് രാവിലെ തണ്ടർ ബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലും വെടിവെപ്പും നടന്നതായി പോലീസ് അറിയിച്ചു.
പത്തുമിനിറ്റോളം വെടിശബ്ദം കേട്ടതായിട്ടാണ് സമീപവാസികള്‍ പറയുന്നത്.ഇവിടെ നിന്നും പോലീസ് സംഘം മൂന്ന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം രണ്ടു മാവോയിസ്റ്റുകളെ പിടികൂടിയതിന് പിന്നാലെ ഇവിടെ കനത്ത പോലീസ് കാവലാണ്. രാവിലെ തണ്ടര്‍ബോള്‍ട്ട് വിഭാഗം പെട്രോളിംഗ് നടത്തുമ്പോള്‍ മാവോയിസ്റ്റ് സംഘം പോലീസിന് നേരെ വെടിവെയ്ക്കുകയും തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് തിരിച്ചു വെടിവെയ്ക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്തു നിന്നും മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടതായും ഇവര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവ സ്ഥലത്തു നിന്നും തോക്കുകളും ചോരപ്പാടുകളും കണ്ടെത്തി.
ചോരപ്പാടുകളാണ് മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി സംശയിക്കാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേരെ പിടികൂടിയതിന് പിന്നാലെ ഇവിടം മാവോയിസ്റ്റുകള്‍ ക്യാംപാക്കി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അതോടെ ഇവിടെ നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പാലത്തോട് മേഖലയില്‍ തണ്ടര്‍ബോള്‍ട്ടില്‍ വാഹന സൗകര്യം ഒരുക്കി തെരച്ചില്‍ നടത്തിയത്. ഇതിനിടയിലായിരുന്നു വെടിവെയ്പ്.
ഇതോടെ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന് സംശയിക്കുന്ന കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇവിടെ തണ്ടര്‍ബോള്‍ട്ടും പോലീസും നടത്തിയ ഏറ്റുമുട്ടിലില്‍ രണ്ടുപേരെ പിടകൂടിയിരുന്നു. സംഭവസ്ഥലത്തുനിന്നും പരിക്കേറ്റ ആരെയെങ്കിലും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇവര്‍ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞിരിക്കാമെന്ന് സൂചന. സ്ഥലത്തേക്ക് കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സംഘം എത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡുകളും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
![]()
