റിയാദ് :ബാംഗ്ലൂർ നോർത്ത് സ്വദേശിയും ഇപ്പോൾ വള്ളിക്കുന്ന് പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹമ്മദ് (43) റിയാദിൽ താമസസ്ഥലത്ത് മരണപ്പെട്ടു,
സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയിരുന്നു. ഒന്നര വർഷം മുന്നേ നാട്ടിൽ പോയി വന്നതായിരുന്നു,
പിതാവ്: ജമീൽ അഹ്മദ്(late),മാതാവ്: ഷമീന ബാനു,ഭാര്യ: ഹസീന,മക്കൾ:ഫാത്തിമ സംറീൻ, മുഹമ്മദ് റിഹാൻ
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കൽ എന്നിവർ രംഗത്തുണ്ട്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
