വാഷിങ്ടൺ:ഇസ്രായിൽ അധിനിവേശവും ഫലസ്തീനിൽ സംഭവിക്കുന്നതും അസഹനീയമാണെന്നും ഇസ്രായിൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കണമെന്നുണ്ടെങ്കിൽ മുഴുവൻ സത്യവും ഉൾക്കൊള്ളണമെന്നും തുറന്നടിച്ചു മുൻ പ്രസിഡന്റ് അമേരിക്കൻ ബറാക് ഒബാമ.
ആരുടെയും കൈകൾ ശുദ്ധമല്ലെന്നും നമ്മളെല്ലാം ഒരു പരിധിവരെ പങ്കാളികളാണെന്ന് സമ്മതിക്കണമെന്നും സംഘർഷത്തെ കുറിച്ച് ആത്മ വിമമർശനം നടത്തി കൊണ്ടാണ് ഒബാമയുടെ പ്രസ്താവന.സത്യം പറയുന്നതായി നിങ്ങൾക്ക് നടിക്കാം, സത്യത്തിന്റെ ഒരു വശത്തെ കുറിച്ചും സംസാരിക്കാം, ചില സന്ദർഭങ്ങളിൽ ധാർമിക നിരപരാധിത്വം നിലനിർത്താൻ ശ്രമിക്കാം, പക്ഷേ, അത് പ്രശ്നത്തിന് പരിഹാരമാകില്ലന്നും അദ്ദേഹം പറഞ്ഞു.
![]()
