റിയാദ്: സൗദി അറേബിയയിൽ വിരമിക്കൽ പ്രായം കണക്കാക്കുക ഹിജ്റ കലണ്ടർ പ്രകാരം ആയിരിക്കുമെന്ന് മുന്നറിയിപ്പ്. സൗദി ഗോസി വിഭാഗമാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സൗദിയിൽ ഇടപാടുകൾ ഇംഗ്ളീഷ് കലണ്ടർ പ്രകാരമായിരിക്കുമെന്നു അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് തൊഴിലിടങ്ങളിൽ നിന്ന് വിരമിക്കാൻ കണക്കാക്കുന്ന പ്രായം അറബിക് കലണ്ടർ അഥവാ ഹിജ്റ പ്രകാരമായിരിക്കുമെന്നു ഗോസി അറിയിച്ചത്. എന്നാൽ പുതിയ തീരുമാനം റിട്ടയർമെന്റ് വ്യവസ്ഥകളിൽ ബാധകമല്ലെന്നും അറിയിച്ചു. ഇംഗ്ളീഷ് കലണ്ടറിനെ അപേക്ഷിച്ചു ഹിജ്രി കലണ്ടറിനു 15 ദിവസത്തെ വ്യത്യാസമാണ് ഉള്ളത്.
![]()
