റിയാദ് : ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലക്ക് പുതിയ നേതൃത്വം.
ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിൽ ജില്ലയിൽ നിന്നുള്ള സെൻട്രൽ കമ്മിറ്റി ഭാരവാഹി മുഹമ്മദാലി മണ്ണാർക്കാട് നിർദേശിച്ച പാനൽ ജില്ലാ പ്രസിഡന്റ് ഫൈസൽ ബാഹസ്സനും ട്രഷറർ രാജു പപ്പുള്ളിയും ചേർന്ന് പിന്താങ്ങിയതോടെ പാനലിന് ഐക്യകണ്ഡേനെ തെരഞ്ഞെടുക്കപ്പെട്ടു.
ഗ്ലോബൽ കമ്മറ്റിയുടെ നിർദേശം പാലിച്ച് വരണാധികാരികളായെത്തിയ ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുപാടവും ദേശീയ സെക്രട്ടറി സിദ്ദിക്ക് കല്ലുപറമ്പനും നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
ശിഹാബ് കരിമ്പാറ ( പ്രസിഡണ്ട് ), മനേഷ് ആഴിച്ചിറ ( ജന. സെക്രട്ടറി – സംഘടനാ ചുമതല ), ഷഹീർ കൊട്ടക്കാട്ടിൽ ( ട്രഷറർ), എന്നിവരാണ് മുഖ്യഭാരവാഹികൾ .
ജോസ് ജോർജ്,കരീം ആലത്തൂർ,അനസ് കൂട്ടുപാത( വൈസ് പ്രസിഡണ്ടുമാർ),റഫീഖ് പട്ടാമ്പി (ജനറൽ സെക്രട്ടറി),നിഹാസ് ശരീഫ് ജോയിന്റ് ട്രഷറർ),ബാബു പട്ടാമ്പി,ഷാജഹാൻ ചളവറ, അൻസാർ പള്ളിക്കര,ഫാസിൽ അബ്ദുറഹ്മാൻ,ഹാഷിം സുലൈമാൻ,സൈനുദ്ദീൻ കൊടക്കാടൻ(സെക്രട്ടറിമാർ),നുഫൈൽ പുളിക്കൽ,ഷഫീർ പത്തിരിപ്പാല,മൊയ്തീൻകുട്ടി മണ്ണാർക്കാട്, മുഹമ്മദാലി പെരുവെമ്പ്, അബ്ദുറഹ്മാൻ പി, അബ്ദുറഹ്മാൻ തേങ്കുറിശ്ശി, മസ്താൻ മുഹമ്മദ്, ഷാജഹാൻ സലിം, അഫ്സൽ അബ്ദുറഹ്മാൻ, അബ്ദുൾ അനീഷ് തൃത്താല, ബെന്നി പൊൻപാറ , അബു താഹിർ , സുൾഫിക്കർ(നിർവാഹക സമിതി അംഗങ്ങൾ). മുൻ ജില്ലാ പ്രസിഡണ്ട് ഫൈസൽ ബാഹസ്സൻ ഉൾപ്പടെ 16 പേരെ ജനറൽ കൗൺസിലേക്ക് തിരഞ്ഞെടുത്തു. മുഹമ്മദാലി മണ്ണാർക്കാട്, രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, മുസ്തഫ വി എം,സന്തോഷ് നായർ, അനസ് കൂട്ടുപാത, ഷാജഹാൻ സലിം, ഷഹീർ കൊട്ടക്കാട്ടിൽ, ഷഫീർ, അബുതാഹിർ, ഹാഷിം, നിഹാസ്, മൊയ്ദീൻകുട്ടി, കരീം ആലത്തൂർ, അൻസാർ പള്ളിക്കര എന്നിവരാണ് ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുത്ത മറ്റു അംഗങ്ങൾ.
പ്രവാസലോകത്തെ രാഷ്ട്രീയ പ്രവർത്തനത്തിന് കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് വിശാലമായ കാഴ്ചപ്പാടുണ്ടാകണമെന്നും സാമൂഹ്യ നന്മയിലും മാനുഷീക പരിഗണനയിലും ഊന്നി സാംഘടന പ്രവർത്തനം സൃഷ്ടിപരമാക്കാൻ ആവശ്യമായ പദ്ധതികൾക്ക് പുതിയ കമ്മറ്റി നേതൃത്വം നൽകണമെന്നും മുൻ പ്രസിഡണ്ട് ഫൈസൽ ബാഹസ്സൻ പറഞ്ഞു.
![]()
