ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം എട്ടാം തവണയും സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി. ഇത് എട്ടാം തവണയാണ് അർജന്റീന താരമായ മെസ്സിയെത്തേടി ഈ പുരസ്കാരമെത്തുന്നത്. ഈ അവാർഡ് കൂടുതൽ തവണ നേടിയ താരവും മെസ്സിയായിമാറി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്. കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, കെവിന് ഡിബ്രുയ്ന്, വിനീഷ്യസ് എന്നിവർ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം അവരെ പിന്തള്ളി മെസ്സി പുരസ്കാരം നേടുകയായിരുന്നു. ആരാധകരുടെ കണക്കുകൂട്ടലുകൾ തെറ്റാത്തതായിരുന്നു പുരസ്കാര പ്രഖ്യാപനം. മെസ്സിയുടെ പുരസ്കാര നേട്ടം ലോകരാജ്യങ്ങളിൽ ആരാധകർ ആഘോഷിക്കുകയായണ്. കൊച്ചു കേരളത്തിൽ പോലും ആരാധകർ ആഘോഷത്തിമിർപ്പിലാണ്.
![]()
