കുവൈറ്റ്:ഗാര്‍ഹിക വിസ നിയമത്തില്‍ മാറ്റവുമായി കുവൈറ്റ്.വീട്ടുജോലിക്കാരുടെ വിസ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അനുമതി നൽകി നിയമം പരിഷ്കരിച്ചു.മൂന്ന് മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന വീട്ടുജോലിക്കാരുടെ വിസ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അധികൃതർക്ക് അനുമതി നല്കി നിയമം പരിഷ്ക്കരിച്ചത്.
വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് പോയതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ കുവൈത്തി സ്പോണ്സര്ക്ക് അവരുടെ റസിഡന്‍സ് റദ്ദാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേല്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
![]()
