ദമാം: സനോജ് ഗോപാലകൃഷ്ണ പിള്ളയെ ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാനായി
ഇന്ത്യൻ എംബസ്സി നോമിനേറ്റ് ചെയ്തു.ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ്.ഒന്നര പതിറ്റാണ്ടായി ദമാമിൽ പ്രവാസിയായ സനോജ് ന്യൂ അഡ്വാൻസ് ട്രേഡിങ്ങ് കമ്പനിയുടെ ഓപ്പറേഷൻ മാനേജരാണ്.2021 ലാണ് സ്കൂൾ മാനേജ്മെന്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ യാത്ര പ്രശ്നം അടക്കമുള്ളതിൽ പ്രഥമ പരിഗണന നൽകി പദ്ധതികൾ തയ്യാറാക്കുമെന്ന് ചെയർമാൻ സനോജ് ഗോപാലകൃഷ്ണ പിള്ള പറഞ്ഞു.
ഭാര്യ ദിവ്യ, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ സംവേദ്,സംദേവ് മക്കളാണ്.
![]()
