ബുറൈദ:നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഉംറ തീർത്ഥാടക ബുറൈദയിൽ മരണപ്പെട്ടു.
പതിനാല് ദിവസം മുന്പ് നാട്ടിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഉംറ സംഘത്തിലെ
തീർഥാടക നാദാപുരം വളയം ചെറുമോത്ത് പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ആമിന (70) യാണ് മരണപ്പെട്ടത്. ജിദ്ധയിൽ നിന്നും നാട്ടിലേക്കുള്ള യാത്ര സാധിക്കാതിരിന്നതിനാൽ മദീനയിൽ നിന്ന് റിയാദ് എയർപോർട്ടിലേക്കുളള യാത്ര മദ്ധ്യേ അൽ ഖസിമിലെ ബുറൈദ അതിർത്തിയിൽ എത്തിയപ്പോൾ ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മക്കൾ:ഇസ്മയിൽ,ലത്തീഫ്,ഹാരിസ്(ഖത്തർ).സഹോദരങ്ങൾ അമ്മത്,അബൂബക്കർ.
മക്കളായ ഇസ്മയിൽ സാറ എന്നിവർ കൂടെ ഉണ്ടായിരുന്നു.നിയമ നടപടികൾ പൂർത്തിയാക്കി ബുറൈദയിൽ മയ്യിത്ത് മറവു ചെയ്യുന്നതിനായി കെ എം സി സി ബുറൈദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രംഗത്തുണ്ട്.
![]()
