ഗാസ: ഇസ്രായേൽ ഫലസ്തീൻ പ്രശ്നം രൂക്ഷമായ ഘട്ടത്തിൽ ഗാസപട്ടണം തികച്ചും ഒറ്റപെട്ടതായി ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഗസ്സയിലേക്ക് കരമാർഗ്ഗം പ്രവേശിച്ച ഇസ്രായേൽ സൈന്യം ആദ്യം തകർത്തത് ഗാസക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള കമ്മ്യുണികഷൻ സംവിധാനത്തെയാണ്.
ഇതിലൂടെ ഗാസയുടെ നിലവിലെ അവസ്ഥ അറിയാനുള്ള എല്ലാ വഴികളും തടയപ്പെട്ടതായി അറബ് ചാനലുകൾ ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങൾ പറയുന്നു. ഇന്റർനെറ്റ് സംവിധാനവും വൈദ്യുതിയും നിലച്ചതോടെ ഗാസയുടെ രക്ത ചൊരിച്ചിലുകൾ ലോകമറിയാതെയായി. നിരവധി യുദ്ധ സമഗ്രഹികളുമായാണ് ഇസ്രായേൽ സൈന്യം കരമാർഗ്ഗം ഗസ്സയിലേക്ക് പ്രവേശിച്ചത്. ഇതിനിടയിൽ പല രാജ്യങ്ങളും മധ്യസ്ഥതക്കുള്ള തീവ്ര ശ്രമങ്ങൾ ഇരുരാജ്യങ്ങളുമായി നടത്തുന്നതായും ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
![]()
