ദമാം:ഗ്ലോബൽ കമ്മിറ്റിയുടെ തീരുമാന പ്രകാരം മെമ്പർഷിപ് അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓ ഐ സി സി ദമാം റീജിണൽ കമ്മിറ്റി നിലവിൽ വന്നു.പൊതുയോഗത്തിനു ജില്ലാ പ്രസിഡന്റ് നിസാർ മാന്നാർ അധ്യക്ഷത വഹിച്ചു.നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.വരണാധികാരികളായ ഹനീഫ റാവുത്തർ,ഷംസ് കൊല്ലം എന്നിവർ തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകി.ജീവകാരുണ്യ വിഭാഗം സിറാജ് പുറക്കാട് അവതരിപ്പിച്ച അവതരിപ്പിച്ച പാനൽ യോഗം അംഗീകരിച്ചു.
പുതിയ ഓ ഐ സി സി ആലപ്പുഴ ജില്ലാ ഭാരവാഹികളായി ജോണി പുതിയറ(പ്രസിഡന്റ്),ജലീൽ പള്ളാത്തുരുത്തി(ജനറൽ സെക്രട്ടറി-സംഘടനാ ചുമതല),സിദ്ധിക്ക് കായംകുളം (ട്രഷറർ),റോയി കരുമാടി,നിറാസ് ആലപ്പുഴ,സന്തോഷ് പിള്ള(വൈസ് പ്രെസിഡന്റുമാർ),അൻസാർ മലയിൽ,പാർവതി സന്തോഷ്(ജനറൽ സെക്രട്ടറിമാർ),രാജീവൻ ആലപ്പുഴ,ഷൈജു ചിറ്റേടത്ത്,അഞ്ചു നിറാസ്,നവാസ് ബഷീർ(സെക്രട്ടറിമാർ),സിറാജ് ആലപ്പി(കലാ കായിക വിഭാഗം കൺവീനർ),ബിജു കല്ലുമല,സിറാജ് പുറക്കാട്,നിസാർ മാന്നാർ,യഹിയ കോയ,പാർവതി സന്തോഷ്(റീജിണൽ കമ്മീറ്റി അംഗങ്ങൾ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
