ന്യൂഡൽഹി: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം ജി 20 യിൽ പങ്കെടുക്കാൻ എത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഊഷ്മള സ്വീകരണം.ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ കിരീടവകാശിയെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്,സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.സുഹൈൽ അജാസ് ഖാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.ജി 20 ഉച്ചകോടിവേദിയിലെത്തിയ രാജകുമാരന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മള സ്വീകരണം നൽകി.പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരം ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനവും അദ്ദേഹം നടത്തും.കിരീടാവകാശിയുടെ സാനിധ്യത്തിൽ സൗദി,ഇന്ത്യ സ്ട്രാറ്റജിക്ക് പാർട്ണര്‍ഷിപ് കൗൺസിൽ യോഗം ചേരുമെന്ന് സൗദി റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
![]()
