മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ഒക്ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിലാണ് ലോകകപ്പ്.മലയാളി വിക്കറ്റ്കീപ്പർ ബാറ്റർ സഞ്ജു സാംസൻ ടീമിൽ ഇടംപിടിച്ചില്ല.കെ എൽ രാഹുലും ഇഷാൻ കിഷനും വിക്കറ്റ്കീപ്പർമാരായി ടീമിലെത്തി.
സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പ്രഖ്യാപിച്ച ടീമിൽ ക്യാപ്റ്റൻ രോഹിത് ശർമയും,വൈസ് ക്യാപ്റ്റൻ ഹര്‍ദിക് പാണ്ഡിയും ആണ്.
സഞ്ജുവിനെ കൂടാതെ തിലക് വർമയും പ്രസിദ്ധ്കൃഷ്ണയും ലോകകപ്പ് ടീമിൽ ഇല്ല.
രോഹിത് ശർമ നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നീ ബാറ്റ്സ്മാൻ മാരും ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ ഠാക്കൂർ എന്നീ ഓൾറൗണ്ടർമാരും, പേസർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, സ്പിന്നർമാരായി കുൽദീപ് യാദവ് എന്നിവരുമാണ് ലോകകപ്പ് ടീമിൽ ഇടംപിടിച്ചവർ.
![]()
