റിയാദ് : സൗദി അറേബിയയുടെ തലസ്ഥാന നഗരമായ റിയാദിൽ ഇന്ന് മുതൽ ഈന്തപ്പഴ മഹോത്സവത്തിന് തുടക്കമാകും. റിയാദിലെ അതീഖയിലാണ് ഈന്തപ്പഴ സീസണിന് തിരി തെളിയുക.

നാലുമാസം നീണ്ടു നിൽക്കുന്ന ഈ സീസണിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഈന്തപ്പഴങ്ങൾ പ്രദർശനത്തിന് എത്തും. വില്പനക്കും പ്രദര്ശനത്തിനുമായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. റിയാദിൽ നടക്കുന്ന രണ്ടാമത്തെ ഈന്തപ്പഴ സീസണാണ് ഇത്. സീസണോടനുബന്ധിച്ചു വ്യത്യസ്തങ്ങളായ പരിപാടികളും നടക്കും. റിയാദ് ഡെവലപ്മെന്റ്റ് കമ്പനിയാണ് സീസണിന് നേതൃത്വം നൽകുക.

സൗദിയിലെ ഓരോ പ്രദേശത്തെയും ഈന്ത പഴങ്ങളുടെ പ്രെത്യേകത വിവരിക്കുന്ന പ്രൊമോഷൻ സ്റ്റാളുകളും നഗരിയിൽ ഒരുക്കിയിട്ടുണ്ട്. സൗദിയുടെ ഈന്റപ്പഴങ്ങൾ ലോക വിപണിയിൽ ഏറെ വിറ്റഴിക്കപ്പെടുന്നവയാണ്.
![]()
