തിരുവനന്തപുരം : കേരള സർവകലാശാലയുടെ 2023–24 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിഎഡ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്മെന്റ് വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in/b.ed2023/) പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്ത് അലോട്മെന്റ് പരിശോധിക്കാം. അലോട്മെന്റ് ലഭിച്ചവർ ഓഗസ്റ്റ് ഒന്നാം തീയതിക്ക് മുൻപായി നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കണം.
അലോട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർ അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം അലോട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാവുന്നതാണ്. അലോട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്.
മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളജിൽ ഹാജരാകാൻ സാധിക്കാത്തവർ അതത് കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
![]()
