തിരുവനന്തപുരം : അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലേക്ക് എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾ അതിഥികളെന്ന നിലയില്‍ ലഭിക്കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളെ കൊണ്ടുവരുന്ന ഇടനിലക്കാർക്ക് സംസ്ഥാനത്ത് ലൈസൻസും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. അതിഥി തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളുമടങ്ങുന്ന “അതിഥി ആപ്പ് ” അടുത്ത മാസം നിലവിൽ വരും.ഇതുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടന്നു മന്ത്രി പറഞ്ഞു.
![]()
