തിരുവനന്തപുരം :കേരളാ പോലീസ് തലപ്പത്ത് അഴിച്ചുപണി.ഡി ജി പിയായി സ്ഥാനകയറ്റം ലഭിച്ച ടി കെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജന്‍സ് എ ഡി ജി പിയാകും. കെ പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നു ഫയര്‍ ഫോഴ്സിലേക്കു മാറ്റി. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി.
കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന് ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പോലീസ് ആസ്ഥാനത്തെ ചുമതല നല്കി. എം ആര് അജിത് കുമാറിന് പോലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
![]()
