തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.
നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി മികച്ച നടനും
രേഖ എന്ന സിനിമയിലെ അഭിനയത്തിലൂടെ വിൻസി അലോഷ്യസ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയർമാനായ അന്തിമ ജൂറിയാണ്. ഉപസമിതികളിലെ ചെയർമാൻമാർക്ക് പുറമേ ഛായാഗ്രാഹകൻ ഹരി നായർ, ശബ്ദ ലേഖകൻ ഡി. യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് ജൂറി അംഗങ്ങൾ.
![]()
