തിരുവനന്തപുരം : എന്‍ സി പി കേരള ഘടകം ശരത് പവാറിനൊപ്പമെന്ന് മന്ത്രി എ കെ ശശീന്ദ്രന്. അജിത് പവാര്‍ എടുത്ത രാഷ്ട്രീയ തീരുമാനം പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അതിന്റെ പുറകില്‍ രാഷ്ട്രീയമല്ലന്നും അധികാരത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്‍സിപി മഹാരാഷ്ട്ര ഘടകം പിളര്‍ത്തി അജിത് പവാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നില്ക്കും. എന്‍സിപി കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![]()
