മുംബൈ:ശരത് പവാറിനെയും ദേശീയ രാഷ്ട്രീയത്തെയും ഞെട്ടിച്ചു കൊണ്ട് എൻ സി പി യെ പിളർത്തി അജിത് പവാർ. പ്രമുഖ പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാറും അദ്ദേഹത്തെ അനുകൂ ലിക്കുന്ന എംഎല്‍എ മാരും എന്‍ ഡി എ സര്‍ക്കാരില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ശേഷമാണ് അജിത് പവാര്‍ ഏകനാഥ് ഷിൻഡയുടെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.കൂടെയുള്ള 8 എം എൽ എ മാരും മന്ത്രിമാരായി ചുമതലയേറ്റു.
മഹാരാഷ്ട്രയിൽ ഇപ്പോൾ ട്രിപ്പ്പിൾ എഞ്ചിൻ സർക്കാരാണന്നു മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
![]()
