കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് പിടിയിൽ. വെള്ളിയാഴ്ച രാത്രി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം നിഖിലിനെ കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായം കുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
വെള്ളിയാഴ്ച രാത്രി 12.30 ഓടെ കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് കെഎസ്ആർടിസി ബസിൽ വരുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. കഴിഞ്ഞ അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു.
ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളേജിൽ എം.കൊം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ ആരോപണം. സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിലിനെ എസ് എഫ് ഐ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
![]()
